Sunday, August 31, 2025

പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയത് കൊടും കുറ്റവാളി

Must read

- Advertisement -

കോഴിക്കോട് : പേരാമ്പ്ര നെച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് കൊടും ക്രിമിനൽ. ബലാത്സംഗമടക്കം അമ്പതിലേറെ കേസുകളിൽ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. അനുവിനെ മർദ്ദിച്ച ശേഷം ചെളിവെള്ളത്തിൽ ചവിട്ടിത്താഴ്ത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്ലെറ്റും അടക്കം എല്ലാം മൃതദേഹത്തിൽ നിന്ന് നഷ്ടമായിരുന്നു. തിങ്കളാഴ്‌ച രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്നു നടന്നുപോയ അനുവിനെ ഇയാൾ ഭാർത്താവ് കാത്തുനിൽക്കുന്ന ജംഗ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി. തോടിന് സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കാനുണ്ടെന്ന് പറഞ്ഞ് ബൈക്ക് നിർത്തി. പിന്നീടാണ് അനുവിനെ തോട്ടിലേക്ക് ചവിട്ടി വീഴ്ത്തിയത്.

തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് അനുവിൻ്റെ മൃതദേഹം അർദ്ധനഗ്ന നിലയിലായിരുന്നു. മുട്ടൊപ്പം മാത്രമുള്ള വെള്ളത്തിൽ അനു മുങ്ങിമരിക്കാൻ സാദ്ധ്യതയില്ലെന്ന് മനസിലാക്കിയ പോലീസ് കൊലപാതകം എന്ന നിലയ്ക്കാണ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മലപ്പുറത്തെ വീട്ടിൽ നിന്ന് പിടികൂടുമ്പോൾ പ്രതി ആക്രമണത്തിന് മുതിർന്നെന്നും സൂചനയുണ്ട്. കൊലയ്ക്ക്ശേഷം മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊണ്ടോട്ടിയിലെത്തി ഒരാൾക്ക് കൈമാറി. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കിലുണ്ടായിരുന്നു. 11ന് മട്ടന്നൂരിൽ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഇതുമായി വരുമ്പോഴാണ് കൊല നടത്തിയത്.

See also  പരിചരിച്ച് മടുത്തു..ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article