- Advertisement -
ഡൽഹി (Delhi) :ബീഹാറിലെ സരനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് ഡോക്ടറായ യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും രജിസ്റ്റര്‍ മാര്യേജ് ഡേറ്റ് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹം രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ യുവാവ് എത്തിയിരുന്നില്ല. ഇതിന്റെ പ്രതികാരം തീര്‍ക്കാനായി യുവതി യുവാവിനെ അനുയിപ്പിച്ച് വീട്ടിലെ ബെഡ്‌റൂമിലെത്തിക്കുകയും അവിടെ വച്ച് ലൈംഗികാവയവം കട്ട് ചെയ്യുകയുമായിരുന്നു. യുവാവിന്റെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് യുവാവിനെ പട്‌ന മെഡിക്കല്‍ കോളേജിലെത്തിച്ചത്. സംഭവത്തില്‍ ഡോക്ടറായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.