Saturday, July 5, 2025

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു; കോഴിയിറച്ചി പാകം ചെയ്യാൻ ആവശ്യപ്പെട്ടതിന്…

Must read

- Advertisement -

ഷാജഹാൻപൂർ (Shajanpur) : കോഴിയിറച്ചി പാചകം ചെയ്യാൻ ആവശ്യപ്പെട്ട ഭർത്താവിനെ ഇഷ്ടികകൊണ്ട് തലയ്‌ക്കടിച്ച് ഭാര്യ കൊലപ്പെടുത്തി .ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ റോജ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സത്യപാൽ എന്ന 40 കാരനാണ് കൊല്ലപ്പെട്ടത് .

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഗായത്രി ദേവി (39) നെ പൊലീസ് അറസ്റ്റ് ചെയ്തു . സസ്യഭുക്കായിരുന്ന ഗായത്രിയോട് സത്യപാൽ നോൺ വെജിറ്റേറിയൻ ഭക്ഷണം തയ്യാറാക്കാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു.

കഴിഞ്ഞ ദിവസവും സത്യപാൽ വീണ്ടും സസ്യേതര ഭക്ഷണം ആവശ്യപ്പെട്ടു. ഗായത്രി വിസമ്മതിച്ചതോടെ വാക്കു തർക്കമുണ്ടായി . വഴക്കിനിടെ ഗായത്രി ഇഷ്ടിക എടുത്ത് ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. സത്യപാൽ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴെ തള്ളിയിടുകയും ഇഷ്ടികകൊണ്ട് തലയിൽ ഇടിക്കുകയുമായിരുന്നു.

ഗായത്രി നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് സത്യപാലിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് ഇപ്പോഴും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചനയുണ്ട്.

See also  നിലമ്പൂർ- നഞ്ചൻകോട് തുരങ്കത്തിന് സാധ്യത തെളിയുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article