Sunday, March 30, 2025

13 കാരിയായ മകളെ പീഡിപ്പിച്ച ശേഷം അച്ഛന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി പിടിയില്‍…

പെൺകുട്ടിയുടെ അച്ഛനാണ് 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : ഡൽഹി ഒഹായോയിൽ കഴിഞ്ഞയാഴ്ച്ച കാണാതായ 13 വയസുകാരിയുടെ മ്യതദേഹം ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെടുത്തു. (The body of a 13-year-old girl who went missing last week in Delhi, Ohio, has been found in an unoccupied home.) പെൺകുട്ടിയുടെ അച്ഛനാണ് 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് ടിവിക്ക് മുന്നിൽ അവതരിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

പെൺകുട്ടിയുടെ 14-ാം പിറന്നാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കത്തിക്കരിഞ്ഞ നിലയിൽ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും, കൈകളും തൊണ്ടയും അറുത്ത് കൊലപ്പെടുത്തിയെന്നും പ്രതി കുറ്റം സമ്മതിച്ചതായി കൊളംബസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞു. ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ കേസുകളിൽ ഒന്നാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി സംഭവം നടക്കുന്ന രാത്രിയിൽ ഒറ്റക്കായിരുന്നുവെന്നും വീട്ടിൽ ആരോ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നുണ്ടെന്നും തന്നോട് പറഞ്ഞതായി പിതാവും പ്രതിയുമായ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധവുമായ പ്രസ്താവനകൾ നൽകിയതിനെത്തുടർന്ന് പോലീസിന് സംശയം തോന്നുകയായിരുന്നു.

പുറത്ത് പോയ മുത്തശ്ശി തിരിച്ച് വീട്ടിലേക്കെത്തിയപ്പോഴേക്കും വീട് അലങ്കോലമായി കിടക്കുന്നതായും സോഫയ്ക്ക് സമീപം പെൺകുട്ടിയുടെ അടിവസ്ത്രങ്ങളും ഡൈനിംഗ് റൂമിലെ തറയിൽ പൈജാമയും കണ്ടതായും പൊലീസിന് മൊഴി നൽകിയിരുന്നു. കഴുത്തിലെ ഒന്നിലധികം മുറിവുകൾ മൂലമാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോ‍ർട്ടിൽ നൽകിയിട്ടുള്ളത്. ടോളിഡോയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയുള്ള കൊളംബസിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം ഒരു തോക്ക് ഉണ്ടായിരുന്നു.

See also  ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം;ശരീരം ഗേറ്റിന്റെ കമ്പിയിൽ കുത്തി നഗ്‌നമായ നിലയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article