ബെംഗളൂരു/പനജി: ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് ടാക്‌സി വേണമെന്ന് നിര്‍ബന്ധം, പോലീസിന്റെ വിളിവന്നപ്പോള്‍ മകനെ സുഹൃത്തിനെ ഏല്‍പ്പിച്ചെന്ന് മൊഴി… ബെംഗളൂരുവിലെ എ.ഐ. കമ്പനി സി.ഇ.ഒ. നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാം അടിമുടി ദുരൂഹം.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ. സ്റ്റാര്‍ട്ടപ്പ് ആയ ‘മൈന്‍ഡ്ഫുള്‍ എ.ഐ. ലാബി’ന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതി(39)നെയാണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
ഗോവയിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് യുവതി പോലീസിന്റെ പിടിയിലായത്. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കര്‍ണാടകയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ ഗോവയിലെത്തിച്ച് പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.