Thursday, April 3, 2025

കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയ രണ്ടം​ഗ സംഘത്തിനായി തിരച്ചിൽ ഊർജിതം…

Must read

- Advertisement -

ബെം​ഗളൂരു (Bangalur) : കർണാടകയിലെ ബെലാ​ഗാവിലാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടികളെ വീടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോയി രണ്ടം​ഗ സംഘം. വീടിനുള്ളിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ തോളിലിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മൂന്നും നാലും വയസുള്ള കുട്ടികളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

തൊപ്പി ധരിച്ച രണ്ട് പേർ അടച്ചിട്ട ​ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ വീടിനുള്ളിൽ കയറി കുട്ടികളെ തട്ടിയെടുത്ത് പുറത്തേക്ക് ഓടുന്നതും കാറിൽ കയറ്റി കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടികളുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

See also  കളിപ്പാട്ടത്തിന്റെ പേരിൽ വഴക്കിട്ട മകളെ പിതാവ് മർദിച്ച് കൊലപ്പെടുത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article