Friday, April 4, 2025

വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്, പെണ്ണ് വീട്ടുകാർ ബസ്സിൽ പാട്ട് വച്ചതാണ് കാരണം…

Must read

- Advertisement -

നെടുമങ്ങാട് (Nedumangad) : തിരുവനന്തപുരം ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹ സത്ക്കാരത്തിനിടെ ആഡിറ്റോറിയത്തിൽ സംഘർഷം.

സംഘർഷമുണ്ടാക്കിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാൽ വില്ലേജിൽ ചെറുകുളം കടയ്ക്കൽ വാറുവിളാകത്ത് വീട്ടിൽ ഷിഹാബ്ദീൻ, കല്ലറ വില്ലേജിൽ മുണ്ടണിക്കര തൗസീന മൻസിൽ ഷഹീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സത്ക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയുടെ വീട്ടുകാർ കല്ലറയിൽ നിന്നു വന്ന ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

കല്ലറ സ്വദേശിയായ ആൻസി, ഒന്നര വയസുള്ള മകൻ, ഭർത്താവ് ഷാഹിദ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ പ്രതികൾ ആക്രമിച്ചു. അതിന് മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

See also  വി ഡി സതീശന്‍റെ കെ ഫോണ്‍ ഹ‍ർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article