തിരുപ്പൂർ (Thiruppoor) : ആഭരണവ്യാപാരിയുടെ കാർ തിരുപ്പൂർ പൊങ്കലൂരിനടുത്ത് തടഞ്ഞുനിർത്തി 1.1 കോടി രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയെ അവിനാശിപാളയം പോലീസ് അറസ്റ്റ് ചെയ്തു. (The Avinashipalayam police have arrested the main accused in the case of robbing a jeweller of Rs 1.1 crore by stopping his car near Pongalur in Tiruppur.) കരൂർ സ്വദേശി എ. അലാവുദീനെയാണ് (53) അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്നും 1.2 ലക്ഷംരൂപയും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും കണ്ടെടുത്തു. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ കേസിൽ മൊത്തം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 99.16 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും ജില്ലാപോലീസ് അറിയിച്ചു.
ആഭരണങ്ങൾ വാങ്ങാനായി കരൂരിലെ ജൂവലറി ഉടമ വെങ്കടേഷ് പണവുമായി കോയമ്പത്തൂരിലേക്ക് കാറിൽ പോകുമ്പോഴാണ് പ്രതികൾ കാർതടഞ്ഞ് പണം കവർന്നത്.