Friday, April 4, 2025

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം പാറശ്ശാലയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച പ്രിയയുടെ ശരീരത്തില്‍ ബലംപ്രയോഗിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയെന്ന് പൊലീസ്. ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം.

പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ്, പ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കിടപ്പുമുറിക്കുള്ളില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍, പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച പ്രിയലതയുടെ കഴുത്തില്‍ ബലംപ്രയോഗിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാകാം എന്ന സംശയത്തിലാണ് പോലീസ്.

ശെല്‍വരാജിന്റെ ശരീരത്തില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. പ്രിയയുടെ ശരീരം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയതും ദുരൂഹമാണ്. അതേസമയം സാമ്പത്തിക ബാധ്യതയടക്കം എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കാനാണ് നെയ്യാറ്റിന്‍കര പോലീസിന്റെ നീക്കം. വീടുവച്ചതിലും മകളെ വിവാഹം കഴിച്ചയപ്പിച്ചതിലും സാമ്പത്തിക ബാധ്യത ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നമാണോ മരണകാരണമെന്ന് പോലീസ് അന്വേഷിക്കും.

അടുത്ത സുഹൃത്തുക്കളുടെ മൊഴിയെടുക്കും. മക്കളുടെ മൊഴിയും രേഖപ്പെടുത്തും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ സംഭവത്തില്‍ വ്യക്തതയുണ്ടാകുവെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇരുവരുടെയും സംസ്‌കാരം പാറശ്ശാല ശാന്തികവാടത്തില്‍ നടന്നു.

See also  20 ലക്ഷം വീടുകളിൽ അക്ഷതം എത്തിച്ച് മഹാസമ്പർക്ക പരിപാടി സംഘടിപ്പിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article