Monday, April 21, 2025

അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവം; ആൺ സുഹൃത്ത് കസ്റ്റഡിയിൽ…

Must read

- Advertisement -

കൊച്ചി (Kochi) : വീടിനുള്ളിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (The male friend was taken into custody by the police after a 19-year-old woman was found dead inside the house) ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19 കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുൻപും തല്ലു കേസിലെ പ്രതിയാണ്. ഇയാൾ കയർ കഴുത്തിൽ കുരുക്കിയതാണോ എന്നാണ് ഉയരുന്ന സംശയം. പൊലീസ് അന്വേഷണം തുടങ്ങി.

See also  കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു 14 കാരന് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article