‘ചോളീ കേ പീച്ചേ’ വരികൾക്ക് വരന്‍ നൃത്തം ചെയ്തു; വിവാഹം വേണ്ടെന്ന് വധുവിന്റെ അച്ഛന്‍…

Written by Web Desk1

Published on:

ന്യൂഡല്‍ഹി (Newdelhi) : വിവാഹച്ചടങ്ങുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. (Videos and pictures from wedding ceremonies often go viral on social media.) ഇപ്പോഴിതാ വിവാഹാഘോഷത്തിനിടെ ബോളിവുഡ് ഗാനത്തിന് വരന്‍ നൃത്തം ചെയ്തതിന് വധുവിന്റെ പിതാവ് വിവാഹം വേണ്ടെന്ന് വെച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായിരിക്കുന്നത്. ‘ചോളി കേ പീച്ചേ ക്യാഹേ’ എന്ന ഗാനത്തിനാണ് വരന്‍ ചുവട് വെച്ചത്. സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വരന്‍ നൃത്തം ചെയ്തത്.

ന്യൂഡല്‍ഹിയിലെ ചടങ്ങ് നടക്കുന്ന വിവാഹവേദിയിലേക്ക് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഘോഷയാത്രയായി എത്തിയതായിരുന്നു വരന്‍. ഇതിനിടെയാണ് നൃത്തം ചെയ്യാനായി വരനെ സുഹൃത്തുക്കള്‍ ക്ഷണിച്ചത്. പ്രശസ്തഗാനം വേദിയില്‍ വെച്ചതോടെ വരന്‍ ആ പാട്ടുകള്‍ക്ക് ചുവട് വയ്ക്കുകയായിരുന്നു. വിവാഹത്തിനെത്തിയ ചില അതിഥികള്‍ വരനെ പ്രോത്സാഹിപ്പിച്ചു. ചിലര്‍ സന്തോഷകരമായ ആ നിമിഷം ആസ്വദിച്ചു.

വരന്റെ പ്രവര്‍ത്തി അനുചിതമാണെന്ന് പറഞ്ഞ അദ്ദേഹം വിവാഹച്ചടങ്ങുകള്‍ നിറുത്തിവെച്ചു. വരന്റെ പ്രവര്‍ത്തി തന്റെ കുടുംബത്തിന്റെ അന്തസ്സിനെ അപമാനിച്ചുവെന്ന് പറഞ്ഞ അദ്ദേഹം വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനിടെ വധു കരയുകയും വരന്‍ പിതാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. തമാശയ്ക്കായാണ് ഇങ്ങനെ ചെയ്തതെന്ന് വരന്‍ പറഞ്ഞു. എന്നാല്‍, വധുവിന്റെ അച്ഛന് അത് സ്വീകാര്യമായിരുന്നില്ല. വിവാഹം മുടങ്ങിയതിന് ശേഷവും വധുവിന്റെ പിതാവിനുള്ള ദേഷ്യം അവസാനിച്ചില്ലെന്നും മകളും വരന്റെ കുടുംബവും തമ്മില്‍ കൂടുതല്‍ ബന്ധം പുലര്‍ത്തുന്നത് പോലും വിലക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വാര്‍ത്ത വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അമ്മായിയച്ചന്‍ അങ്ങനെ ചെയ്തത് നന്നായെന്നും അല്ലെങ്കില്‍ ഈ ഡാന്‍സ് എല്ലാദിവസവും കാണേണ്ടി വന്നേനെയെന്നും ഒരാള്‍ കമന്റ് ചെയ്തു. ഇത് അറേഞ്ചഡ് മാരേജ് അല്ലായിരുന്നുവെന്നും എലിമിനേഷന്‍ റൗണ്ട് ആയിരുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു.

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന് ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ വരന്‍ വിവാഹം റദ്ദാക്കിയിരുന്നു. അതേ ദിവസം തന്നെ വരന്‍ തന്റെ ബന്ധുവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ നഷ്ടം ഉണ്ടായതായി കാണിച്ച് വധുവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

See also  `യു ഡി എഫ് എം എൽ എ മാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകും.' വി ഡി സതീശൻ…

Leave a Comment