- Advertisement -
കൊടുങ്ങല്ലൂർ: മജിസ്‌ട്രേറ്റ് ചമഞ്ഞ് പോലീസിനെയും മറ്റും കബളിപ്പിച്ച കേസിലെ പ്രതി പാലക്കാട് നെന്മാറ പോത്തുണ്ടി കൊയപ്പാട്ട് കിഷോറിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കൊടുങ്ങല്ലൂർ ലോകമലേശ്വരം അറക്കത്താഴത്ത് വാടകക്ക് താമസിച്ചു വരവേ 2015ഫെബ്രുവരിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‍തത്. പരാതി അന്വേഷിക്കാൻ ചെന്ന പോലീസുകാരെക്കൊണ്ട് മജിസ്‌ട്രേട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചു സല്യൂട്ടടിപ്പിച്ചുവത്രെ.
മജിസ്‌ട്രേറ്റാണെന്ന വ്യാജേന ഇയാൾ മറ്റുള്ളവരെ കബളിപ്പിച്ചെന്നായിരുന്നു കേസ്. എന്നാൽ ആവശ്യമായ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതി ഭാഗത്തിന് വേണ്ടി ലീഗൽ സർവീസ് കമ്മിറ്റി നിയോഗിച്ച അഡ്വ.കെ.ആർ.ഷീജ ഹാജരായി. താര ങ്ങളുമായും,സിനിമാ മേഖലയുള്ളവരുമായും ബന്ധമുള്ളയാളാണെന്ന് പറയപ്പെടുന്നു.