എളങ്കുന്നപ്പുഴ (Elankunnappuzha) : പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻപിലുള്ള പൈലിങ് ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്നു കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടറെ വൈപ്പിൻ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. (The film art director was rescued by the Vypin fire rescue team who was sinking in the muddy marshy ground of the piling in front of the Pudhuyip LNG terminal.)സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ മലപ്പുറം കെ പുരം മുളക്കിൽ നിമേഷാണു ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്.
ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. അതുവഴി പോയ യാത്രക്കാരൻ ഫോൺ ചെയ്തതനുസരിച്ചു അഗ്നി രക്ഷാസേന എത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു. യാത്രക്കാരൻ കണ്ടില്ലായിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു. ചെളി ഉറച്ചു കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാൽ താഴ്ന്നുപോകും. ഇതു ചൂണ്ടിക്കാട്ടുന്ന ബോർഡ് ഇല്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.