ചലച്ചിത്ര താരം പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി വീണ്ടും അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയും ദില്ലിയില്‍ സ്ഥിരതാമസക്കാരനുമായ ഭാഗ്യരാജാണ് സിറ്റി സൈബര്‍ പൊലീസിന്റെ വലയില്‍ വീണ്ടും വീണത്. പ്രവീണയെ നിരന്തരം ശല്യം ചെയ്യുന്ന ഇയാള്‍ ഇതിന് മുമ്പും നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായിട്ടുണ്ട് . പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി ഷെയര്‍ ചെയ്താണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
2021 ല്‍ പ്രവീണ തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു പരാതി. അന്ന് പോലീസ് അറസ്്റ്റ് ചെയ്തു ജയിലിലാക്കി.എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷവും മോശം പ്രവൃത്തി തുടര്‍ന്നു. . അന്വേഷണ സംഘം ഡല്‍ഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ ശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.