Tuesday, July 8, 2025

ഒറ്റക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ നോക്കി വയ്ക്കും; കുടിയ്ക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തി മാല കവരും

Must read

- Advertisement -

തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കിവെച്ചശേഷം വീടുകളിലെത്തി മാല കവരുന്ന യുവതി അറസ്റ്റില്‍. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്. വെള്ളറട പൊലീസ് പരിധിയില്‍ രണ്ടിടത്ത് വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവര്‍ന്ന സംഘത്തിലെ പ്രധാനിയാണ് ഇവര്‍.

കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന്‍ മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84) മൂന്ന് പവന്‍ മാല കവര്‍ന്ന കേസിലുമാണ് സുകന്യ പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്ന സ്ത്രീകളെ നോക്കി വെച്ചശേഷം വീടുകളിലെത്തി മാല കവരുന്നത് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷീബ, അശ്വതി, രാജേഷ്, ബീജു എന്നിവരടങ്ങുന്ന സംഘമാണ് സുകന്യയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

See also  ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച ഗർഭിണി ഗേറ്റിനടുത്ത് എത്തിയപ്പോൾ പ്രസവിച്ചു….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article