സ്വകാര്യ ബസ്സിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണു; ഡ്രൈവറെയും ജീവനക്കാരെയും ഡി വൈ എഫ് ഐ ചൂടുവെള്ളം കുടിപ്പിച്ചു

Written by Web Desk1

Published on:

മൂവാറ്റുപുഴ (Moovattupuzha) : സ്വകാര്യ ബസ്സിലെ ഡോറിലൂടെ വിദ്യാർത്ഥി തെറിച്ചുവീണിട്ടും നിര്‍ത്താതെ പോയ ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചൂടുവെള്ളം കുടിപ്പിച്ചു.

മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിര്‍ത്തിയാണ് തൊടുപുഴ-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എല്‍.എം.എസ്. ബസിലെ ജീവനക്കാരെ ചൂടുവെള്ളം കുടിപ്പിച്ചത്.

വെള്ളം ഊതിക്കുടിച്ച് തീര്‍ത്തതിനു ശേഷമാണ് ബസ് പോകാന്‍ അനുവദിച്ചത്. തിങ്കളാഴ്ച വൈകീട്ട് എറണാകുളത്തുനിന്നു വന്ന ബസിന്റെ ഇലക്ട്രിക് ഡോറില്‍നിന്ന് മുടവൂര്‍ ഭാഗത്ത് വച്ച് അര്‍ജുന്‍ എന്ന വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ബസ് ഇവിടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ നിര്‍ത്തുന്നതുപോലെ വേഗം കുറച്ച് ആളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് ഡോര്‍ തുറക്കുകയും ചെയ്തു. ഇറങ്ങാനായി ഡോറിന്റെ അടുത്തേക്ക് ആള്‍ എത്തിയപ്പോഴേക്കും അമിത വേഗത്തില്‍ ബസ് ഓടിച്ചു പോവുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി. ബസുമായുള്ള മത്സര ഓട്ടവും അമിത വേഗവും മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ പതിവാണ്.

See also  ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Related News

Related News

Leave a Comment