കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രിക കാറിടിച്ച് മരിച്ച കേസില്‍ അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി. കുഞ്ഞുമോളിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും, കുഞ്ഞുമോള്‍ കാറിനടയിലുണ്ടെന്ന് തനിക്ക് അറിയില്ല എന്നും ശ്രീക്കുട്ടി പൊലീസിന് മൊഴി കൊടുത്തു. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതായും ശ്രീക്കുട്ടി വെളിപ്പെടുത്തി.
ഇരുപത് ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തന്റെ കയ്യില്‍ നിന്ന് അജ്മല്‍ കൈക്കലാക്കിയിരുന്നുവെന്നും ഇത് തിരികെ വാങ്ങാനാണ് സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു. അപകടം നടന്ന ദിവസം സുഹൃത്തിന്റെ വീട്ടില്‍ ഓണമാഘോഷിക്കാെമെന്ന് പറഞ്ഞാണ് അജ്മല്‍ തന്നെ കൂട്ടികൊണ്ടു പോയിരുന്നത്. അപകടം നടക്കുമ്പോള്‍ താന്‍ കാറിന്റെ പിന്‍ സീറ്റിലായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞു. അജ്മലും ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, കാർ കയറ്റാൻ പറഞ്ഞിട്ടില്ല; അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി

- Advertisement -
- Advertisement -