Saturday, April 5, 2025

മകളെ ഉപദ്രവിച്ച മരുമകനെ ബസ്സിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി …

Must read

- Advertisement -

മുംബൈ (Mumbai) : കോലാപുരിലാണ് സംഭവം. മകളെ നിരന്തരമായി ഉപദ്രവിച്ചിരുന്ന മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസിൽ ദമ്പതികളായ മാതാപിതാക്കൾ കൊലപ്പെടുത്തി. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്.

കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം ദമ്പതികൾ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ അറസ്റ്റ് ചെയ്തതും

See also  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭൂപേഷ് ബാഗേലും നേർക്കുനേർ ; 508 കോടി രൂപ കൈപ്പറ്റിയതായി ആരോപണം .
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article