- Advertisement -
ആലപ്പുഴ: അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഇളയ മകന്‍ ബ്രഹ്‌മദേവനെയാണ് പോലീസ് പിടിയിലായി. മകന്റെ അടിയേറ്റ് സംഭവ സ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കവെയാണ് സംഭവം. ഉത്സവത്തിലെ അന്നദാനത്തിന് ഇടയ്ക്ക് ഇവര്‍ നാട്ടുകാരില്‍ ചിലരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ പ്രകോപിതനായ മകന്‍ അമ്മയെ കൂട്ടി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതിന് പിന്നാലെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ശാന്തമ്മയുടെ വയറില്‍ അടിയേറ്റതോടെ തത്ക്ഷണം മരണപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.