Friday, April 4, 2025

ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും; ജനനേന്ദ്രിയത്തിൽ നുള്ളുന്നത് നിത്യസംഭവം, ശിശുക്ഷേമസമിതിയിൽ രണ്ടര വയസുകാരിയെ ഉപദ്രവിച്ചവർ ക്കെതിരെ പ്രതിഷേധം ശക്തം

Must read

- Advertisement -

തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ രണ്ടര വയസ്സുകാരിയോടുള്ള ആയമാരുടെ ക്രൂരത കേരളീയ സമൂഹം ഞെട്ടിച്ചിരിക്കുകയാണ്. കുറ്റം ചെയ്ത ആയമാര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ഇതിന് മുമ്പും ഇവര്‍ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ഉപദ്രവിച്ചോയെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ശിശുക്ഷേമസമിതിയിലെ താത്കാലിക ജീവനക്കാരായ അണ്ടൂര്‍ക്കോണം സ്വദേശി അജിത(49), അയിരൂപ്പാറ സ്വദേശി മഹേശ്വരി(49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു(47) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം രാഷ്ട്രീയ കരുത്തില്‍ ജോലി നേടിയവരാണ്. അതിനിടെ ശിശുക്ഷേമ സമിതിയില്‍ ഇതെല്ലാം നിത്യ സംഭവമാണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നു.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ചതിനും സംഭവം രഹസ്യമാക്കി വെച്ചതിനമാണ് സമിതിയിലെ മൂന്ന് ആയമാരെ പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യഭാഗത്ത് മുറിവേല്പിച്ചതിന്, ഇവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. അജിതയാണ് കുട്ടിയെ പീഡിപ്പിച്ചത്.

.അതിന് ശേഷം കുട്ടിയെ പരിചരിക്കാന്‍ പുതിയ ആയ എത്തി. അപ്പോള്‍ മാത്രമാണ് ഇതെല്ലാം പുറംലോകം അറിയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി പ്രതികരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിന്, അജിത കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട് മുറിവേല്പിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടിട്ടും മറ്റു രണ്ടുപേര്‍ മറച്ചുവെച്ചുവെന്നാണ് കേസ്. തൊട്ടടുത്ത ദിവസം മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപിയെ വിവരമറിയിച്ചു. ഡോക്ടര്‍മാരോട് രണ്ടര വയസ്സുകാരിയുടെ മുറിവ് പരിശോധിക്കാന്‍ സമിതി അധികൃതര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു.

കുഞ്ഞിനെ തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി. ആയമാര്‍ ഉപദ്രവിച്ചെന്ന് ഉറപ്പായതോടെ ശിശുക്ഷേമസമിതി അധികൃതര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച സമിതിയിലെത്തി പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ആയമാര്‍ കുറ്റം സമ്മതിച്ചു. രണ്ടര വയസ്സുകാരിയെ പരിചരിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ആയമാരെയും പിരിച്ചുവിട്ടതായി അരുണ്‍ഗോപി അറിയിച്ചു. അച്ഛനും അമ്മയും മരിച്ചതിനെത്തുടര്‍ന്ന് ആഴ്ചകള്‍ക്കു മുന്‍പാണ് രണ്ടര വയസ്സുകാരിയും സഹോദരിയായ അഞ്ചു വയസ്സുകാരിയും ശിശുക്ഷേമസമിതിയില്‍ എത്തിയത്. അക്രമം കാട്ടിയ മൂന്ന് ആയമാരും രാഷ്ട്രീയ കരുത്തില്‍ ജോലിക്കെത്തിയവരായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഭരണമായിരുന്നു ശിശുക്ഷേമ സമിതിയില്‍ നടന്നിരുന്നത്.

See also  ലൈംഗികാതിക്രമ കേസ്; സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article