കൊച്ചി (Kochi) : പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി. (Sisters were raped in Kuruppumpadi, Perumbavoor) പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പോലീസിന്റെ പിടിയിലായത്.
അമ്മയുടെ അറിവോടെയാണ് കുട്ടികള്‍ക്ക് നേരെ അതിക്രമം നടന്നതെന്നാണ് പോലീസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കുറുപ്പുംപടിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയാണ് കുടുംബം. ഇവിടേക്ക് ലോറി ഡ്രൈവറായ പ്രതി ശനിയും ഞായറുമാണ് എത്തിയിരുന്നത്. 2023 മുതല്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നതായാണ് വിവരം.
തനിക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് കുട്ടികളിലൊരാള്‍ കൂട്ടികാരിക്ക് എഴുതിയ കത്ത് ക്ലാസ് ടീച്ചര്‍ കാണുകയായിരുന്നു. ഇതോടെ ടീച്ചര്‍ പോലീസ് ഉള്‍പ്പെടെയുള്ളവരെ വിവരമറിയിച്ചു.