Saturday, March 22, 2025

ഉത്സവത്തിനിടെ വെടിവെപ്പ്; യുവാവിന്റെ കഴുത്തിന് പരിക്ക്

Must read

- Advertisement -

മലപ്പുറം (Malappuram) : മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്. (Shooting during a festival in Chembrassery, Pandikkad, Malappuram.) അപകടത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ലുഖുമാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘർഷമെന്നാണ് വിവരം.

അതേ സമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെ ഇന്നലെ രാത്രി നടന്ന ഉത്സവത്തിലും സംഘർഷം തുടരുകയായിരുന്നു. പേപ്പർ സ്‌പ്രേയും എയർ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

കൊടശ്ശേരിയും ചെമ്പ്രശ്ശേരി ഈസ്റ്റും തമ്മിലായിരുന്നു സംഘർഷം. ഇതിന് പിന്നാലെ ഇന്നലെ രാത്രി നടന്ന ഉത്സവത്തിലും സംഘർഷം തുടരുകയായിരുന്നു. പേപ്പർ സ്‌പ്രേയും എയർ ഗണും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.

See also  കടുവ ആക്രമണം; വയനാട്ടിൽ സ്ത്രീ കൊല്ലപ്പെട്ടു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article