കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന നാല് വയസുകാരി നേരിട്ടത് ക്രൂര പീഡനം .കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന് ഒരു ദിവസത്തിന് മുന്‍പ് വരെ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നൂവെന്നാണ് നാട്ടുകാരുടെ മൊഴി.
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ നേരെ ഇളയ സഹോദരന്‍. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ്. അവിവാഹിതനും. കുട്ടിയുടെ അച്ഛന് മറ്റൊരു അനുജന്‍ കൂടിയുണ്ട്. ഇയാളും അവിവാഹിതനാണ്. രണ്ടു സഹോദരന്മാരും മൂന്ന് വയസ്സുകാരിയുടെ വീട്ടിന് തൊട്ടടുത്താണ് താമസം. പെണ്‍കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും മൂന്ന് മക്കളാണ്. എല്ലാവരും പുരുഷന്മാര്‍. അതുകൊണ്ട് തന്നെ കുടുംബത്തില്‍ പിറന്ന പെണ്‍തരിയോട് കൂടുതല്‍ വാല്‍സല്യം അവര്‍ കാട്ടി. എന്നാല്‍ ഈ വാല്‍സല്യത്തിന് ഇടയില്‍ ചില അരുതായ്മകള്‍ ആ അമ്മ കണ്ടെത്തിയിരുന്നു. അത് തുറന്നു പറഞ്ഞതിന്റെ പേരിലായിരുന്നു അമ്മയെ മാനസിക രോഗിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പുറത്ത് വരുന്ന വിവരം. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും പോലീസ് സ്‌റ്റേഷനിലും ഇയാള്‍ ഭയങ്കര കരച്ചിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ കാലില്‍ വീഴ്ന്ന് ഇയാള്‍ കരഞ്ഞു. പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വീട്ടിനുള്ളില്‍വെച്ചുതന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പുത്തന്‍കുരിശ് പോലീസാണ് കുട്ടിയുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ ഇളയ സഹോദരന്‍ ആണ് പ്രതിയെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍.