ഷിരൂരിൽ റഡാർ സിഗ്നൽ പരിശോധന അവസാനിപ്പിച്ചു…

Written by Web Desk1

Published on:

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ലഭിച്ച റഡാര്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. ആദ്യം നടത്തിയ പരിശോധനയിൽ തവളയോ പാമ്പോ ആയിരിക്കുമെന്ന നിഗമനത്തിൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ സിഗ്നലിന്റെ ഉറവിടം തേടി വീണ്ടും നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

എല്ലാം കണ്ണൂകളും വയനാട്ടിലേക്കാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന വയനാട്ടിൽ രക്ഷാപ്രവർത്തനം ഇന്ന് നാലാം നാൾ. മുണ്ടക്കൈയിലും ചൂരൽമലയിലും ജിവനോടെ ഉള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് സൈന്യം പറയുമ്പോൾ ഒറ്റരാത്രി കൊണ്ട് തങ്ങൾക്ക് നഷ്ടപ്പെട്ട് ഉറ്റവരെ തേടി അലയുകയാണ് നിരവധി പേർ. നേവിയുടെ കൂടുതൽ ഹെലികോപ്റ്റർ ഉൾപ്പടെ എത്തിച്ച് രക്ഷാദൗത്യം കൂടുതൽ ഊർജ്ജിതമാക്കാനാണ് സർക്കാരിന്റെ ശ്രമം.

വ്യാഴാഴ്ച ഉച്ചയോടെ പെയ്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സ്രഷ്ടിച്ചിരുന്നു. വെള്ളിയാഴ്ചയും വയനാട്ടിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയെയും മറ്റെല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനാണ് സൈന്യം ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരുടെ തീരൂമാനം.

See also  ജിയോക്ക് പിന്നാലെ റേറ്റ് കൂട്ടി എയര്‍ടെല്ലും; ജൂണ്‍ 3 മുതല്‍ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് നിരക്കുകള്‍ ഇങ്ങനെ

Related News

Related News

Leave a Comment