ഷിരൂർ അപകടം; കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രം തെരച്ചിൽ …

Written by Web Desk1

Published on:

ഷിരൂരില്‍ അപകടത്തിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിവാസവും അവസാനിക്കുന്നു. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് ഉടന്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

ഷിരൂരില്‍ രക്ഷാദൗത്യം പൂര്‍ണ്ണമായും ഉപേക്ഷിച്ച നിലയിലെന്ന് വിജിന്‍ എംഎല്‍എ. ആശങ്കപ്പെട്ടതുപോലെ പുഴയില്‍ മാത്രമല്ല, കരയില്‍ പോലും സംവിധാനങ്ങള്‍ ഇല്ല. രാവിലെ നേവിയിലെ ചില ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മടങ്ങി പോയി. യാതൊരു പ്രവര്‍ത്തിയും അവിടെ നടക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെ. പൊങ്ങികിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ള ഡ്രഡ്ജർ ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്.

കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഉപയോഗിക്കാറെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് നാലു നോട്ട് കൂടിയാല്‍ ഡ്രഡ്ജര്‍ പറ്റില്ലെന്നതാണ് മുന്നിലെ പ്രധാന വെല്ലുവിളി. ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്‌നമില്ലെന്നു മാത്രമല്ല, വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തിയും പ്രവര്‍ത്തിക്കാം.

See also  അർജുന് നാടിന്റെ യാത്രാമൊഴി: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കാരചടങ്ങുകൾ ഉളളുപൊളളുന്ന കാഴ്ചയായി കുഞ്ഞുമകന്റെ കരച്ചിൽ

Related News

Related News

Leave a Comment