ഹോട്ടൽ ജീവനക്കാരിയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമം; ഹോട്ടൽ ഉടമ പിടിയിൽ…

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : മുക്കത്ത് ഹോട്ടൽ ജീവനക്കാരി ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവത്തിലെ ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ ദേവദാസിനെ അറസ്റ്റ് ചെയ്തു. (Devdas, the first accused and the hotel owner, was arrested in the incident where the Mukkat hotel employee jumped from the building while resisting sexual assault.) കുന്ദംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

കൂട്ടുപ്രതികളും ഹോട്ടൽ ജീവനക്കാരുമായ റിയാസും സുരേഷും ഉടൻ പിടിയിലാകുമെന്നാണ് വിവരം. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവതി താൻ താമസിക്കുന്ന വീടിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയത്. ഇടുപ്പെല്ലിന് പരിക്കേറ്റ യുവതി, നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

See also  മന്ത്രി എ കെ ശശീന്ദ്രൻ രാജിയിലേക്കോ? കുട്ടനാട് MLA തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തേക്കെന്നു സൂചന, എൻ സി പിയിലെ പുതിയ നീക്കങ്ങൾ

Leave a Comment