- Advertisement -
ആലപ്പുഴ : 16 വയസ്സുകാരനെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് യുവതി വീട്ടില്‍നിന്നു കൂട്ടികൊണ്ടു പോയത്. പല സ്ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി.
യുവതിയും 16 കാരനും മൈസൂര്‍, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.