തിരുവനന്തപുരം (Thiruvananthapuram) : സീരിയൽ നടി അഞ്ജിത സൈബർ തട്ടിപ്പിന് ഇരയായി. (Serial actress Anjita became a victim of cyber fraud) സംഭവത്തിൽ താരം പരാതി നൽകി. പ്രശസ്ത നർത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് അഞ്ജിത പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു താരത്തിന്റെ പ്രതികരണം. 19ാം തീയതി ഉച്ചയോടെയായിരുന്നു തനിത്ത് മെസേജ് വന്നത് എന്ന് അഞ്ജിത പറയുന്നു.
സാധാരണ നമ്മൾ കാണുന്നതും കേൾക്കുന്നതും പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നോ സംഭവിക്കുന്ന തട്ടിപ്പുകളെക്കുറിച്ചല്ലേ.. എന്നാൽ എനിക്ക് സംഭവിച്ചത് വളരെ നാളുകളായി എനിക്ക് അറിയാവുന്ന ഒരാളുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പാണ് അഞ്ജിത പറഞ്ഞു.
രഞ്ജന ഗൗഹിനെ ഒരുപാട് നാളായി അറിയാം. ഞങ്ങൾ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്. 19 ാം തീയതി ഉച്ചയോടെയാണ് അവരുടെ വാട്സാപ്പിൽ നിന്ന് സന്ദേശം വരുന്നത്. ചോദിക്കുന്നതിൽ നാണക്കേട് ഉണ്ട്, എന്റെ അക്കൗണ്ടിന് ചെറിയ പ്രശ്നമുണ്ട്. കുറച്ച് പണം ട്രാൻസ്ഫർ ചെയ്ത് തന്ന് സഹായിക്കുമോ എന്നായിരുന്നു സന്ദേശം. ഇത് കണ്ടപാടെ ഞാൻ രഞ്ജനയെ വിളിക്കാൻ ശ്രമിച്ചുയ പക്ഷേ കോശ്‍ എടുത്തില്ല. ഇത്രയും വലിയ ഒരാൾ എന്നോട് പണം കടം ചോദിക്കുന്നതിന്റെ വിഷമം കൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്നാണ് കരുതിയത് എന്നും രഞ്ജനയുടെ സ്വന്തം നമ്പറിൽ നിന്ന് ആയതിനാൽ സംശയം തോന്നയില്ലെന്നും രഞ്ജിത പറയുന്നു.
മെസേജിൽ പറഞ്ഞ അക്കൗണ്ടിലേക്ക് 10000 രൂപ അയച്ച് കൊടുത്തുവെന്നും അടുത്ത ദിവസം വൈകീട്ട് തിരിച്ച് അയക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്, ഇതിനൊപ്പം തന്നെ തന്റെ ഫോണിലേക്ക് ഒ ടി പി അയച്ച് വാട്സാപ്പ് ഹാക്ക് ചെയ്യാനും തട്ടിപ്പുകാർ ശ്രമിച്ചിരുന്നുവെന്നും പക്ഷേ സമയോചിതമായ ഇടപെടൽ കാരണം വാട്സാപ്പ് ഹാക്ക് ആയില്ലെന്നും അഞ്ജിത പറഞ്ഞു.
സൈബർ തട്ടിപ്പുകളെക്കുറിച്ചൊക്കെ അറിയാമെങ്കിലും വാട്സാപ്പ് നമ്പറിൽ നിന്ന് തട്ടിപ്പ് പ്രതീക്ഷിച്ചിരുന്നില്ല. രഞ്ജനയുടെ സ്വകാര്യ നമ്പറിൽ നിന്ന് പണം ചോദിച്ച് കൊണ്ടാണ് സംശയം തോന്നാതിരുന്നത്. രഞ്ജന പിന്നീട് വിളിക്കുകയും വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണം ചോദിച്ചാൽ കൊടുക്കരുതെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും തട്ടിപ്പുകാർക്ക് താൻ 10000 രൂപ അയച്ച് നൽകിക്കഴിഞ്ഞിരുന്നുവെന്നും അഞ്ജത പറയുന്നു. രഞ്ജനയുടെ നമ്പർ ഇപ്പോഴും തട്ടിപ്പുകാർ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അഞ്ജിത പറഞ്ഞു.