Wednesday, May 21, 2025

സന്ധ്യക്ക് ഇനി ജയിലില്‍ കിടക്കാം…തലസ്ഥാനത്തെ നടുക്കിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ 13 വര്‍ഷം തടവും പിഴയും

Must read

- Advertisement -

തലസ്ഥാനത്തെ നടുക്കിയ പോക്സോ കേസില്‍ (POCSO CASE- Thiruvananthapuram) യുവതിക്ക് കഠിന തടവും പിഴയും . അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കോടതി കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് ലഭിച്ചത് 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പ്രതി തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച് അവശയാക്കി ശേഷം ലൈംഗിക പീഡനത്തിന് വിധേയമാക്കി.2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

മനസാക്ഷിയെ നടുക്കിയ സംഭവം

ഇരയായ പെണ്‍കുട്ടിക്കും കൂട്ടുകാരികള്‍ക്കും ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ രൂപ നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിലെത്തിയ ശേഷം ബുദ്ധിപൂര്‍വ്വം കൂട്ടുകാരെ പുറത്തു നിര്‍ത്തിയ ശേഷം പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബഹളം കേട്ട് കൂട്ടുകാരികള്‍ ഉച്ചയുണ്ടാക്കുകയും നാട്ടുകാര്‍ ഓടിക്കൂടിയെത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

സി.ഐ ബിജുകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിയര്‍ പ്രമോദ് ഹാജരായി.

See also  അഞ്ചാം ക്ലാസുകാരിയെ കൊന്നെറിഞ്ഞ അമ്മാവൻ കംസനോ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article