Wednesday, April 2, 2025

ശിൽപ്പ ഷെട്ടിയുടെ ആഡംബര ഹോട്ടലിൽ കവര്‍ച്ച; 80 ലക്ഷത്തിന്റെ ബിഎംഡബ്ല്യു കാർ മോഷണം പോയി…

Must read

- Advertisement -

മുംബൈ (Mumbai) : ബോളിവുഡ് താരം ശിൽപ്പ ഷെട്ടി (Bollywood actress Shilpa Shetty) യുടെ ആഡംബര ഹോട്ടലിൽ കവര്‍ച്ച. മുംബൈ ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറി (Kohinoor Square, Dadar West, Mumbai)ന്റെ 48ാം നിലയിലുള്ള ബസ്‌തിയാൻ എന്ന ഹോട്ടലിൽ ആണ് മോഷണം നടന്നത്. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 80 ലക്ഷത്തിന്റെ ബിഎംഡബ്ല്യു കാർ ആണ് മോഷണം പോയത്.

ബിസിനസുകാരനായ 34കാരൻ റുഹാൻ ഫിറോസ് ഖാന്റെ കാർ ആണ് മോഷണം പോയത്. ഇദ്ദേഹം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു കവര്‍ച്ച നടന്നത്. ഹോട്ടലില്‍ വാലറ്റ് പാർക്കിംഗ് സമ്പദ്രായമാണ് ഉണ്ടായിരുന്നത്.

റുഹാൻ ഫിറോസ് ഖാനും രണ്ട് സുഹൃത്തുക്കളും പുലർച്ചെ ഒരു മണിയോടെയാണ് ഹോട്ടലിലെത്തിയത്. ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങി തിരികെ വാഹനം ആവശ്യപ്പെട്ടപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. അജ്ഞാതരായ കുറച്ച് പേര്‍ ചേർന്ന് പുലർച്ചെ രണ്ട് മണിയോടെ വാഹനം മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. വാഹന ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2016ലാണ് രഞ്ജീത് ബിന്ദ്രയുടെ ഉടമസ്ഥതയിലായിരുന്ന ഹോട്ടല്‍ ബാസ്‌തിയാൻ തുറന്നത്. 2019ൽ ശിൽപ്പ ഷെട്ടി ഹോട്ടലിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഇതിനെ ആഡംബര ഹോട്ടലാക്കി മാറ്റുകയായിരുന്നു.

See also  മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാല്‍സംഗ ശ്രമമല്ലെന്ന നിരീക്ഷണങ്ങള്‍ക്ക് രൂക്ഷവിമര്‍ശനം, വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article