Thursday, April 3, 2025

വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ…

Must read

- Advertisement -

ചെന്നൈ (Chennai) : സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി തമിഴ് നടി രാധിക ശരത്കുമാർ. തമിഴ് സിനിമയിലെ ഉന്നതനായ നടൻ യുവനടിയ്ക്ക് നേരെ ലൈംഗികാതിക്രം നടത്തിയതായി രാധിക വെളിപ്പെടുത്തി. ചെന്നെയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

ഇപ്പോൾ പ്രമുഖ നായക നടന്റെ ഭാര്യയായ നടിയാണ് വർഷങ്ങൾക്ക് മുൻപ് ലൈംഗികാതിക്രമത്തിന് ഇരയായത്. അന്യഭാഷാ താരമാണ് ആക്രമണത്തിന് ഇരയായ നടി. മദ്യപിച്ച് ലക്കുകെട്ട് എത്തിയ ഉന്നത നടൻ അന്ന് സിനിമയിൽ അഭിനയിക്കാൻ എത്തിയ താരത്തിന് നേരെ ലൈംഗികാതിക്രം നടത്തുകയായിരുന്നു. രക്ഷയ്ക്കായി ആ നടി തന്റെ അരികിലേക്കാണ് ഓടി എത്തിയത് എന്നും രാധിക പറഞ്ഞു.

തന്റെ ഇടപെടലാണ് ആ നടിയെ രക്ഷിച്ചത്. തുടർന്ന് ആ നടി തന്നെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ഇപ്പോഴും ആ നടി തന്റെ നല്ല സുഹൃത്താണ് എന്നും രാധിക കൂട്ടിച്ചേർത്തു. നേരത്തെ മലയാള സിനിമാ ലൊക്കേഷനിൽ കാരവനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നചിത്രങ്ങൾ പകർത്തുന്നതായി രാധിക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വെളിപ്പെടുത്തൽ കൂടി രാധിക നടത്തിയിരിക്കുന്നത്.

See also  സുരേഷ്ഗോപി പ്രതിസന്ധിയിൽ, തൽക്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article