പി.വി.അൻവർ തവനൂർ സെൻട്രൽ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും…

Written by Web Desk1

Published on:

നിലമ്പൂർ‌ (Nilamboor) : നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. (P.V. was arrested for vandalizing the Nilambur Forest Office. Anwar MLA remanded for 14 days) അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു. ഇവരെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റുക. നാളെ ജാമ്യാപേക്ഷ നൽകുമെന്ന് അൻവർ അറിയിച്ചു.

കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി.

See also  പത്മജ വേണുഗോപാല്‍ ഗവര്‍ണര്‍ പദവിയിലേക്ക് ?

Leave a Comment