Wednesday, April 9, 2025

കൊല്ലത്ത് ഗൃഹനാഥന്‍ ഭാര്യയേയും മകളേയും വിഷം കൊടുത്തശേഷം കഴുത്തറുത്ത് കൊന്നു; മകനും ഗുരുതരാവസ്ഥയില്‍

Must read

- Advertisement -

കൊല്ലം: പരവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും വിഷം കൊടുത്ത് ശേഷം കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശ്രീജു(46) ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. വധശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മകനും കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. സാമ്പത്തിക ബാധ്യതകളാണ് ഈ ക്രൂരകൃത്യത്തിന് ശ്രീജുവിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഏഴ് മണിയോടെ വന്‍ അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. പ്രീത(39), ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച ശ്രീജുവിനെ നാട്ടുകാര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ശ്രീജുവിന്റെ നിലയും ഗുരുതരമാണ്. ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തത്. മരിച്ച പ്രീത പൂതക്കുളം സഹകരണ ബാങ്കിലെ ആര്‍ ഡി സ്റ്റാഫാണ്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുളള വിവരം അടുത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയില്ലായിരുന്നു.

See also  പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ നടപടി, ആചാരം ലംഘിച്ച പൊലീസുകാർക്ക് നല്ലനടപ്പ് ശിക്ഷ, തീവ്രപരിശീലനം നൽകണമെന്ന് എഡിജിപി എസ് ശ്രീജിത്തിന്റെ കർശന നിർദേശം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article