- Advertisement -
കോഴിക്കോട് (Calicut) : നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
അമ്മ സംഘടനയില്‍ അംഗത്വം നല്‍കണമെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം