ബെംഗളൂരു (Bangalure) : കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയുടെ പോക്‌സോ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. (The Karnataka High Court rejected the plea to quash the POCSO case of former Karnataka Chief Minister and BJP leader Yeddyurappa.) യെദിയൂരപ്പയുടെ പ്രായം പരിഗണിച്ച് കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
2024 മാര്‍ച്ച് 14 നാണ് 81കാരനായ യെദിയൂരപ്പയ്ക്കെതിരെ ലൈംഗിക അതിക്രമകേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഔദ്യോഗിക വസതിയില്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്ന 17കാരിക്ക് നേരെ അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു നഗരത്തിലെ സദാശിവനഗര്‍ പൊലീസ് യെദ്യൂരപ്പയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യെദിയൂരപ്പ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. കേസ് മറച്ചുവെക്കാന്‍ കുട്ടിയുടെ മാതാവിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ആരോപങ്ങളുണ്ട്. കേസില്‍ യെദിയൂരപ്പയുടെ സഹായികള്‍ ഉള്‍പ്പടെ നാലു പ്രതികളാണുള്ളത്.