ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിവാഹത്തിനായി ഒരു മാസം ജാമ്യം അനുവദിച്ച് കോടതി. ഒഡിഷയിലാണ് സംഭവം. അതിജീവിതയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ഒറിസ്സ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിക്ക് 16 വയസുള്ള സമയത്താണ് ബലാത്സംഗത്തിനിരയായത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 22 വയസുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുളളതും ആത്മാര്‍ത്ഥവുമാണെന്ന് ബോധ്യമായതുകൊണ്ടാണ് വിവാഹത്തിന് ജാമ്യം നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 2019 മുതല്‍ ഇയാള്‍ താനുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്നും 2020ലും 2022ലും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 2023ലാണ് യുവാവിനെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണെങ്കിലും ഇരുവരും ഒരു സമയത്ത് വ്യക്തിപരമായ ബന്ധം പങ്കിട്ടവരാണെന്ന കാര്യം കൂടി പരിഗണിച്ചാണ് ഈ ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് എസ് കെ പാണിഗ്രാഹി ഉത്തരവില്‍ വ്യക്തമാക്കുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നും ഇരുകുടുംബങ്ങളും സമ്മതം അറിയിച്ചിട്ടുണ്ടെന്നും കാണിച്ച് ഇടക്കാല ജാമ്യത്തിനായി യുവാവ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു.
പോക്സോ കേസ് പ്രതിക്ക് വിവാഹത്തിനായി ഒരു മാസം ജാമ്യം അനുവദിച്ച് കോടതി; വധു പ്രതി പീഡിപ്പിച്ച അതിജീവിത

- Advertisement -