പാലക്കാട് : പട്ടാമ്പിയില്‍ യുവതിയെ അരുംകൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കി.തൃത്താല ആലൂര് സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന് പറയപ്പെടുന്നു. പ്രവിയുടെ വിവാഹം നിശ്ചയിച്ചതാകണം പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ.
ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.