പാലക്കാട് (Palakkad) : നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. മീനാക്ഷിയും മകൻ സുധാകരനുമാണ് മരിച്ചത്. ബോയൻ കോളനിയിലാണ് ദാരുണ സംഭവം ഉണ്ടായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മൃതദേഹങ്ങൾ നെന്മാറ താലൂക്കാശുപത്രിയിലാണുള്ളത്.
സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻ്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയെന്നാണ് സൂചന.