Friday, May 9, 2025

മൂന്ന് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പിടിയിലായ ചെന്താമര. പോലീസിനോട് ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം

Must read

- Advertisement -

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര പദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍.

പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലില്‍ നിന്നിറങ്ങിയ ശേഷം തന്റെ ആദ്യലക്ഷ്യമെന്ന് പറഞ്ഞ ഇയാള്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന്റെ കാരണവും പൊലീസിനോട് പറഞ്ഞു. ജാമ്യത്തിലിറങ്ങി ഭാര്യ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞതായാണ് സൂചന.

ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മാട്ടായയില്‍നിന്നിറങ്ങിയ ചെന്താമര രാത്രി തിരികെവന്നത് രണ്ടുപേരെക്കൂടി വകവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് പോലീസിനോട് പറഞ്ഞു. ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ മൊഴിയെടുത്തത്.

രാത്രി പിടിയിലായ പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. 2019 ല്‍ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരായിരുന്നു താന്‍ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ചവരില്‍ മൂന്നു പേരെന്നും ചെന്താമരയുടെ ഭാര്യയും മകളും ഒരു പൊലീസുകാരനുമാണ് മറ്റു മൂന്നു പേരെന്നും ഇയാള്‍ സമ്മതിച്ചതായാണ് സൂചന. അവരെയും കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും വിവരമുണ്ട്. 2019 ല്‍ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന്‍ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു. തന്റെ കുടുംബം തകരാന്‍ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയുമാണ് ചെന്താമരയെ കൊലപാതകങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഭക്ഷണം പോലും ഇല്ലാതെ രണ്ടുദിവസം ഒളിവുജീവിതം നയിച്ചതിന്റെ അവശതയുണ്ടായിരുന്നെങ്കിലും കൂസലില്ലാതെയായിരുന്നു മറുപടികള്‍. നാട്ടുകാരിതന്നെയായ യുവതിയെ പ്രേമിച്ച് വിവാഹം കഴിച്ചതാണെന്ന് ചെന്താമര പറഞ്ഞിട്ടുണ്ട്. ചെന്താമരയില്‍നിന്നുള്ള മോശം അനുഭവങ്ങളെത്തുടര്‍ന്നാണ് ഭാര്യയും മകളും വേര്‍പിരിഞ്ഞത്. സുധാകരന്റെ ഭാര്യ സജിത കാരണമാണിതെന്നാണ് ഇയാള്‍ ധരിച്ചിരുന്നത്. സജിതയുടെ മരണത്തിന് സുധാകരന്‍ തന്നോട് പ്രതികാരംചെയ്യുമെന്ന ഭയവും ഇയാള്‍ക്കുണ്ടായിരുന്നു. അതാണ് സുധാകരനെ ലക്ഷ്യമിട്ടതെന്ന് പറഞ്ഞതായാണ് സൂചന. സ്റ്റേഷനില്‍ എത്തിയയുടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന്, ഭക്ഷണമെത്തിച്ചുനല്‍കുകയും ചെയ്തു.

See also  ചെന്താമര വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article