ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കുടുങ്ങി ലഹരി മാഫിയ. സംസ്ഥാനത്ത് 285 പേര്‍ അറസ്റ്റില്‍, ലക്ഷങ്ങള്‍ വിലയുളള മയക്കുമരുന്ന് പിടിച്ചെടുത്തു

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ടയുമായി പോലീസ. ‘ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന വ്യാപക പരിശോധനയില്‍ 285 പേര്‍ അറസ്റ്റിലായി. 1820 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നിരോധിത മയക്കു മരുന്നുകളുടെ സംഭരണം, വിപണനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിടികൂടാന്‍ ലക്ഷ്യമിട്ട ഉദ്യമത്തില്‍ രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും രഹസ്യ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസിന്റെ രഹസ്യ നീക്കങ്ങള്‍. സംശയമുളളവരെ അവര്‍ അറിയാതെ തുടര്‍ച്ചയായി നിരീക്ഷണത്തില്‍ വെച്ചു. സ്ഥിരമായി മയക്കുമരുന്ന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി. ഇത്തരം കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതിനു ശേഷം ഈ കേന്ദ്രങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തുകയായിരുന്നു.

ക്രമസമാധാന എഡിജിപിയും ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്സ് തലവനുമായ എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട റേഞ്ച് ലെവല്‍ എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലാണ് ഓപ്പറേഷന്‍ ഡി ഹണ്ടിന് നേതൃത്വം നല്‍കിയത്.

Related News

Related News

Leave a Comment