Wednesday, April 2, 2025

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവൻ സ്വർണം പണയം വച്ചു മുങ്ങിയ യുവാവ് പിടിയിൽ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വർക്കലയിൽ വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളി‍ച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്.

2021 ഓഗസ്റ്റിലാണ് ഫിസിയോതെറാപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആ‍ഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ മുങ്ങുകയായിരുന്നു.

കേരളത്തിൽ വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവിൽ കഴിയവേയാണ് വർക്കല എഎസ്‌പി ദീപക് ധൻകറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എസ്എച്ച്ഒ ജെ.എസ്.പ്രവീൺ, എസ്ഐ എ.സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.

See also  ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ 41000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച അമ്മ പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article