ജങ്ക് ഫുഡ് കഴിക്കരുതെന്നു വിലക്കിയതിന് 19കാരി ആത്മഹത്യ ചെയ്തു

Written by Web Desk1

Updated on:

നാഗ്പൂര്‍ (Nagpur) : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ (In Nagpur, Maharashtra) ജങ്ക് ഫുഡ് (junk food) കഴിച്ചതിന് മാതാപിതാക്കള്‍ വിലക്കിയതിൽ മനംനൊന്ത് 19 കാരി ആത്മഹത്യ ചെയ്തു. ബിബിഎ വിദ്യാര്‍ത്ഥിയായ ഭൂമിക ധന്വാനി (Bhumika Dhanwani, a BBA student) യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഖംല സിന്ധി കോളനി (Khamla Sindhi Colony) യിലെ വീട്ടിലെ അടുക്കളയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭൂമികയ്ക്ക് തൈറോയ്ഡ്, ശരീരഭാരം സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജങ്ക് ഫുഡ് കഴിച്ചതിന് ശാസിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. വീട്ടുകാര്‍ ഉറങ്ങിയതിനുശേഷമായിരിക്കാം ഭൂമിക ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ റാണാ പ്രതാപ് നഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

See also  വാട്ടർ തീം പാർക്കിൽ 5 വയസ്സുകാരന് ഹൃദയാഘാതം; സഹായിക്കാൻ തയ്യാറാകാത്ത യുവതിയെ അറസ്റ്റ് ചെയ്തു

Related News

Related News

Leave a Comment