പാറ്റ്ന (Patna) : വീടിന്റെ ടെറസില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കുരങ്ങന്‍മാര്‍ ടെറസില്‍ നിന്നുംതാഴെ തള്ളിയിട്ടു കൊന്നു. A child who was studying on the terrace of the house was killed by monkeys who pushed him down from the terrace). ബിഹാറിലെ മഘര്‍ ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് ടെറസില്‍ നിന്നു വീണ് മരിച്ചത്. പെണ്‍കുട്ടിയെ കുരങ്ങന്‍മാര്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
പ്രിയ കുമാര്‍ എന്ന 15 കാരിയാണ് ദാരുണമായി മരിച്ചത്. വീടിന്റെ ടെറസിന്റെ മുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു കൂട്ടം കുരങ്ങന്‍മാര്‍ വന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുരങ്ങന്‍മാര്‍ ആക്രമിക്കുന്നത് കണ്ട ഗ്രാമവാസികള്‍ ബഹളം വയ്ക്കുകയും പെണ്‍കുട്ടി ഓടി ടെറസിനോടു ചേര്‍ന്നുള്ള സ്റ്റെയര്‍കെയ്‌സിലേയ്ക്ക് കയറുകയുമായിരുന്നു.
അതിനിടെയാണ് ഒരു കുരങ്ങന്‍ പെണ്‍കുട്ടിയെ തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണ് ഗുരുതരമായി പരിക്കേറ്റത്.