തിരുവനന്തപുരം : കാട്ടക്കടയില്‍ യുവതി മരിച്ച നിലയില്‍. പേരൂര്‍ക്കട സ്വദേശിനിയായ മായമുരളിയാണ് (39) (Maya Murali) മരിച്ച നിലയില്‍ കാണപ്പെട്ടത്ത. എട്ട് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് എട്ട് വര്‍ഷം മുമ്പ് മരിച്ചുപോയിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം മക്കളെ മായ സ്വന്തം വീട്ടിലാക്കിയ ശേഷം സുഹൃത്തായ പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തുമായി കാട്ടാക്കട വാടക വീട്ടില്‍ താമസമാക്കി. വാടക വീടിന് സമീപം റബ്ബര്‍ തോട്ടത്തിലാണ് മായയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ സംശയം. രഞ്ജിത്തും വീട്ടില്‍ വന്നുപോകുന്ന മറ്റൊരാളെയും കാണാനില്ല. ഇവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന് മുമ്പ് മൂത്തമകളുടെ ചികിത്സയ്ക്കായി മായയും രഞ്ജിത്തും വന്നിരുന്നു. അപ്പോഴും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും രഞ്ജിത്ത് മായയെ തല്ലിയെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.അന്ന് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും പരാതിയില്ലെന്ന നിലപാടിലായിരുന്നു മായ.
ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. റൂറല്‍ പൊലീസ് മേധാവി കിരണ്‍ നാരായണ്‍,കാട്ടാക്കട ഡിവൈഎസ്പി സി.ജയകുമാര്‍,എസ്എച്ച്ഒ എന്‍.ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം ആരംഭിച്ചു.