Thursday, April 3, 2025

വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തിയപ്പോള്‍ വരന്‍റെ വീട്ടില്‍ പീഡനപരാതിയുമായി മറ്റൊരു യുവതി..​ നടന്നത് സംഭവബഹുലം….

Must read

- Advertisement -

തിരുവനന്തപുരം കരമന സ്വദേശി മിഥുനും ബന്ധുക്കള്‍ക്കുമെതിരെ വിവാഹതട്ടിപ്പിന് ഫോര്‍ട്ട് പോലീസ് കേസെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വിവാഹത്തിന് ശേഷമാണ് ഗുരുതര സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹശേഷം വരനും വധുവും വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി മിഥുന്‍ ചതിച്ചെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് മിഥുന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി പോലീസില്‍ പരാതിയും നല്‍കി. ഡ്രൈവറായ മിഥുന്‍ ഇവരോടൊപ്പം താമസിച്ചിട്ടുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു. വിവരമറിഞ്ഞ് വധുവിന്‍റെ അമ്മ ബോധരഹിതയായി. ഇതിനിടിയില്‍ വധുവിന്‍റെ 30 പവന്‍ സ്വര്‍ണ്ണാഭരണം മിഥുന്‍ തന്ത്രപൂര്‍വ്വം മാറ്റിയിരുന്നു. വരന്‍റെ വീട്ടിലെത്തിയ ബന്ധുക്കള്‍ വധുവിനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുമായുളള ബന്ധം മറച്ച് വച്ച് വിവാഹം നടത്തിയശേഷം സ്വര്‍ണ്ണം തട്ടിയെടുത്ത് കടന്നുകളയാനുളള ശ്രമമാണ് നടന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വരനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വധുവിന്‍റെ അച്ഛന്‍ പറഞ്ഞു.

See also  ഇൻസ്റ്റയിലെ തമാശ റീല്‍ കണ്ട് പ്രണയത്തിലേക്ക്; 80കാരനെ 34കാരി വിവാഹം കഴിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article