Friday, April 4, 2025

ഇത് ദൃശ്യം 2 സ്‌റ്റൈല്‍ ; കൂട്ടുപ്രതികള്‍ പോലും അറിയാതെ കലയുടെ ഭര്‍ത്താവ് അനില്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും മാറ്റി? സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് ഭയന്നിരുന്നോ ?

Must read

- Advertisement -

ആലപ്പുഴ : മാന്നാര്‍ കല കൊലക്കേസില്‍ ജിത്തൂജോസഫിന്റെ ദൃശ്യം 2 നെ വെല്ലുന്ന ട്വിസ്റ്റെന്ന് സൂചന. കൂട്ടുപ്രതികള്‍ ആരെങ്കിലും സത്യം പുറത്ത് പറയുമെന്ന് പ്രതി അനില്‍ ഭയന്നിരുന്നു. കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച ഒന്നാം പ്രതി ഭര്‍ത്താവ് അനില്‍ അവരാരും അറിയാതെ മൃതദേഹം അവിടെനിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്താലേ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ വ്യക്തത വരികയുളളൂ.

കഴിഞ്ഞ ദിവസം മകനുമായി ഫോണില്‍ ബന്ധപ്പെട്ട അനില്‍ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. പേടിക്കേണ്ടെന്നും ധൈര്യമായി എല്ലാവരോടും സംസാരിച്ചോയെന്നുമാണ് അനില്‍ മകനോട് പറഞ്ഞത്. അമ്മ മരിച്ചിട്ടില്ലെന്നും മകനെ വിശ്വസിപ്പിച്ചു.

സെപ്റ്റിക് ടാങ്കില്‍നിന്നു ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ.

അനില്‍ ഭയന്നിരുന്നത് തന്നെയാണ് സംഭവിച്ചത് ; പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള വഴക്കിനിടെ ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വര്‍ഷത്തിനു ശേഷം പുറത്തുവരാന്‍ ഇടയാക്കിയത്. ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനു ലഭിച്ച ഊമക്കത്തും നിര്‍ണായകമായി. പരപുരുഷ ബന്ധത്തിന്റെ പേരില്‍ അനിലിന് കലയെ സംശയമായിരുന്നു. കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളോടെ സഹായത്തോടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഇടുകയായിരുന്നു. പിന്നീട് ഒന്നര വയസുളള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. കാണാതായെന്ന് പോലീസില്‍ കളളപ്പരാതിയും നല്‍കി.

See also  'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ' മന്ത്രി എം.ബി രാജേഷിനെതിരെ ആവേശം സിനിമയിലെ ഡയലോഗുമായി റോജി എം ജോണ്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article