Wednesday, May 28, 2025

മാനന്തവാടിയില്‍ നാടിനെ നടുക്കിയ കൊലപാതകം; പ്രവീണയെ കൊലപ്പെടുത്തി ഇളയമകളെ കിഡ്‌നാപ് ചെയ്ത ലിവിംഗ് ടുഗതര്‍ പങ്കാളി പിടിയില്‍

Must read

- Advertisement -

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്ന ആണ്‍ സുഹൃത്ത് ഇളയ മകളെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയേയും കുട്ടിയേയും പോലീസ് കണ്ടെത്തി.

ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം സുഹൃത്തായ ദിലീഷ് സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു. പിലാക്കാവ് സ്വദേശിയാണ് ദിലീഷ്. പ്രവീണയും ഗിരീഷും വാകേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെയാണ് ഇയാള്‍ തട്ടിക്കൊണ്ടു പോയെന്ന് സൂചന ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയേയും ദിലീഷിനേയും കണ്ടെത്തി. വനത്തിനുള്ളിലെ എസ്റ്റേറ്റിലെ വലിയ വീട്ടിലായിരുന്നു ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചത്. നാടകീയ നീക്കങ്ങളിലൂടെയാണ് പ്രതിയേയും കുട്ടിയേയും പോലീസ് കണ്ടെത്തിയത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ദിലീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കനത്ത മഴ ആയതിനാല്‍ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരമായിരുന്നു. വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ ദിലീഷ് കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തതതയില്ലായിരുന്നു. വീട്ടിലുണ്ടായ ആക്രമണം പരിക്കേറ്റ മൂത്ത കുട്ടിയാണ് അടുത്തുള്ള വീട്ടിലെത്തി പറഞ്ഞത്. പ്രവീണയും ദിലീഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പെണ്‍കുട്ടിയുടെ മൊഴി പോലീസ് പ്രാഥമികമായി എടുത്തിട്ടുണ്ട്. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. ഈ മേഖലയിലാണ് സംഭവം. ഡ്രോണ്‍ അടക്കം എത്തിച്ച് പരിശോധനകള്‍ നടത്തി. ഇതിനിടെയാണ് കുട്ടിയേയും പ്രതിയേയും കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയെന്നാണ് വ്യക്തമാകുന്നത്.

See also  തിരുവാതിര കളിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article