ബംഗളൂരു (Bengaluru) : കന്നഡ സിനിമാ സെറ്റിൽ ഷൂട്ടിങ്ങിനിടെ 30 അടി താഴ്ചയിലേക്കു വീണ ലൈറ്റ് ബോയ് മരിച്ചു. സംവിധായകനെതിരെ പൊലീസ് കേസ് എടുത്തു.
‘മാനട കടലു’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് തുംകുരു ജില്ലയിലെ കൊരട്ടഗെരെ സ്വദേശി മോഹൻ കുമാർ (30) അപകടത്തിൽ പെട്ടത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബംഗളൂരുവിലെ ഗോരഗുണ്ടെപാളയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.