Saturday, April 5, 2025

കുരുക്ക് മുറുകുന്നു, സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ, പ്രിവ്യൂ കണ്ടതും ഒപ്പം; നിർണായക തെളിവുകൾ

Must read

- Advertisement -

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിന് കൂടുതൽ കുരുക്ക്. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ നടിയും സിദ്ദിഖും ഒരേ ഹോട്ടലിലുണ്ടായിരുന്നു. മാത്രമല്ല പ്രിവ്യൂ ഷോയ്ക്കും ഇരുവരും ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സിനിമാ ചർച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് യുവനടി പൊലീസിന് മൊഴിനൽകി.

ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നു. 21വയസുള്ളപ്പോഴാണ് ഈ സംഭവമെന്നും നടി ആരോപിക്കുന്നു. സിദ്ദിഖിന്റെ അറസ്റ്റിന് പൊലീസ്‌ നീക്കം തുടങ്ങിയിട്ടുണ്ട്.

2018ൽ സമൂഹമാദ്ധ്യമത്തിലിട്ട കുറിപ്പും 2021ൽ ഓൺലൈൻ മാദ്ധ്യമത്തിൽ ഇതേക്കുറിച്ചുള്ള വാർത്തയും തെളിവായി നടി കൈമാറിയിട്ടുണ്ട്. സിദ്ദിഖിനെതിരേ തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിദ്ദിഖ് ഡി.ജി.പിയോട് പരാതിപ്പെട്ടിരുന്നു.
അതേസമയം, മറ്റൊരു പരാതിയിൽ മുകേഷ് എം.എൽ.എ, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു അടക്കം ഏഴു പേർക്കെതിരേ കേസെടുത്തിട്ടുണ്ട്.

2008ൽ സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം കാട്ടിയെന്നാണ് ജയസൂര്യയ്ക്കെതിരായ പരാതി. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കേസെടുത്തിരുന്നു.

See also  റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്പത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article