Monday, October 20, 2025

കഴക്കൂട്ടം പീഢനക്കേസ് പ്രതി ബെഞ്ചമിന്‍ സ്ഥിരം കുറ്റവാളി, തമിഴ്‌നാട്ടില്‍ നിരവധി ഇരകള്‍; പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു

Must read

കഴക്കൂട്ടം: ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം പ്രതി ആറ്റിങ്ങലിലേക്ക് പോയി. അവിടെ നിന്നാണ് മധുരയിലേക്ക് കടന്നത്.

മോഷണത്തിനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ എത്തിയത് ആദ്യ തവണയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കേരളം ഇഷ്ടപ്പെട്ടെന്നും തിരിച്ചുവരാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി വ്യക്തമാക്കി.ബെഞ്ചമിന്‍ അപകടകാരിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന സ്ത്രീകളെയാണ് കൂടുതലായും ബലാത്സംഗത്തിനിരയാക്കിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ബെഞ്ചമിന്‍ പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം.ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതി കരുതിയിരുന്നത്. കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തുന്നതിന് മുമ്പ് മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ട്രക്ക് ഡ്രൈവറായ പ്രതി സാധനമിറക്കി തിരിച്ചുപോകുമ്പോഴാണ് ഹോസ്റ്റലില്‍ കയറിയത്. ആദ്യം മുകളിലത്തെ മുറിയില്‍ കയറി ഹെഡ് ഫോണ്‍ മോഷ്ടിച്ചു. താഴെ ഇറങ്ങിവന്നപ്പോഴാണ് യുവതിയുടെ മുറി തുറന്നുകിടക്കുന്നത് കണ്ടത്. അകത്തുകയറി, യുവതിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. ഹോസ്റ്റലില്‍ സി സി ടി വി ക്യാമറ ഇല്ലാത്തതിനാല്‍ പ്രതിയെപ്പറ്റി യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം,തുമ്പ ,പേരൂര്‍ക്കട സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍, സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്നുള്ള പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.സംഭവം നടന്ന 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാനായത് പൊലീസിന് വലിയ ആശ്വാസമായി. ഇന്നലെ വൈകിട്ട് ഏഴരയോടെ പ്രതിയെ കഴക്കൂട്ടത്തെത്തിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article